കൊല്ലത്ത് വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികയെ ആശുപത്രിയിലെത്തിച്ച് ചിതറ പോലീസ്. നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ട വീടിന്റെ അടുക്കളയില്‍ വയോധികയെ അവശനിലയില്‍ കണ്ടെത്തിയത്.

സമീപത്തെ പുരയിടത്തിലെത്തിയ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളില്‍ നിന്ന് ഞരക്കം കേട്ട് നോക്കിയപ്പോഴാണ് അടുക്കളയില്‍ അവശനിലയില്‍ കിടക്കുന്ന ലളിതയെ കണ്ടത്. അടച്ചിട്ട വീടിനുള്ളില്‍ രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുകയായിരുന്നു ഇവര്‍.