കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ടോള്‍ പിരിവ് തുടങ്ങുന്നതിനായി രാവിലെ തന്നെ കമ്പനിയുടെ ആളുകള്‍ കൊല്ലം ബൈപ്പാസില്‍ എത്തിയിരുന്നു. എന്നാല്‍
ദേശീയ അടിസ്ഥാനത്തിലുള്ള ഒരു എഗ്രിമെന്റ് മാത്രമാണ് ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. വൈകാതെ പോലീസ് എത്തി ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ഇന്ന് രാവിലെ എട്ടുമണി മുതല്‍ ടോള്‍പിരിവ് ആരംഭിക്കും എന്ന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഒരറിയിപ്പും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നില്ല.