സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ- ആരോഗ്യ- തദ്ദേശ വകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തലുകള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്നത് സംബന്ധിച്ച് വിദഗ്ധര്‍ പ്രൊജക്ടുകളും പഠനങ്ങളും നടത്തിവരുന്നതായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കുകയെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.