ഒറ്റ–ഇരട്ട നമ്പർ ക്രമീകരണത്തോട് സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്. സർക്കാർ നിർദ്ദേശം ലംഘിച്ച് ഇന്ന് ഇരട്ടയക്ക നമ്പർ ബസുകളും നിരത്തിലിറങ്ങി. കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നതു തടയാനും സർവീസ് നടത്തുന്ന ബസുകൾക്ക് നഷ്ടമില്ലാതെ മുന്നോട്ടു പോകാനുമാണ് സർക്കാർ ഒറ്റ,ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തിയത്. എന്നാൽ ഇതിനോട് ബസ് ഉടമകൾക്ക് വിയോജിപ്പാണ്.