മാനാഭിമാനത്തോടെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധർ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതോടെ അശ്ലീല ചുവയുള്ള ഫോൺവിളികാരണം പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടയം വാകത്താനം സ്വദേശി ജെസ്ലി ദേവസ്യ. അബദ്ധത്തിൽ ഫോൺ കുട്ടികളാണ് എടുക്കുന്നതെങ്കിൽ അവരോടും അശ്ലീലം പറയും. സംഭവത്തിൽ കോട്ടയം ജില്ലാപോലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.