കൊച്ചി: ആഷിഖ് അബുവിന്റെയും കൂട്ടരുടെയും കൊച്ചി മ്യൂസിക് ഫൗണ്ടേഷന് റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ സൗജന്യമായി വിട്ടുനല്‍കിയത് വിയോജനക്കുറിപ്പോടെ. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടോ എന്ന് അംഗമായ വി.ആര് നായര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുതാര്യത ഉറപ്പുവരുത്താനാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് വി.ആര് നായര്‍ മാതൃഭൂമിയോട് പറഞ്ഞു.