തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ. നിയമസഭയിൽ പ്രമേയത്തെ എതിർക്കുന്നുവെന്ന് രാജഗോപാൽ പ്രസംഗത്തിൽ പറഞ്ഞില്ല. പ്രമേയത്തിലെ ചില പരാമർശങ്ങളോട് മാത്രമാണ് എതിർപ്പറിയിച്ചത്. 

ശബ്ദവോട്ടിന്റെ സമയത്തും എതിർപ്പറിയിച്ചില്ല. പ്രമേയത്തെ താൻ അനുകൂലിക്കുകയായിരുന്നുവെന്ന് രാജഗോപാൽ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭയുടെ പൊതുവികാരത്തോട് യോജിച്ചുവെന്നും ഏകകണ്ഠമായാണ് പ്രമേയം പാസായതെന്നും രാജഗോപാൽ പറഞ്ഞു.

നിയമസഭയിലെ ഒ രാജഗോപാലിന്റെ പ്രസംഗവും പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞതും കേൾക്കാം.