കോഴിക്കോട്: സൗജന്യമായി മാസ്‌ക് നിര്‍മ്മിച്ച് നല്‍കി കോഴിക്കോട് തിരുവമ്പാടി സി.എം.സി കോണ്‍വെന്റിലെ സന്യാസിനിമാര്‍.സമൂഹത്തിലേക്ക് ഇറങ്ങി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാലാണ് ഈ സന്യാസിനിമാർ മാസ്ക് നിറമാണത്തിലേക്ക് തിരിഞ്ഞത്. ആറായിരം മാസ്‌കുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.തിരുവമ്പാടി സി എം സി മഠത്തിന് പുറമെ രണ്ട് മഠങ്ങളിലും കൂടി മാസ്കുകൾ നിർമിക്കുന്നുണ്ട്. മാസ്കുകൾ പഞ്ചായത്തുകൾക്ക് കൈമാറുകയാണ് ചെയുന്നത്.