കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം ഇരട്ടിയോളം വര്‍ധിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. 2,67,31,509 പേരാണ് കേരളത്തിലെ വോട്ടര്‍മാര്‍. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാരെയാണ് അനുവദിക്കുക.

ക്രിമിനില്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ പാര്‍ട്ടികള്‍ വിശദീകരണം നല്‍കണമെന്നും ടീക്കാറാം മീണ പറഞ്ഞു. പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ആക്കിയിട്ടുണ്ടെന്നും പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.