ഒരാഴ്ചയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്നലെ മാത്രം 41000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 7.7% കൂടുതലാണ് ഇത്. അതേസമയം മരണനിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. പ്രതിദിന രോഗനിരക്കില്‍ കേരളമാണ് ഒന്നാമത്. 

മഹാരാഷ്ട്രയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചര്‍ച്ച നടത്തും. കേരളം, മഹാരാഷ്ട്ര, ഒഡീഷാ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്.