മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഒക്ടോബര്‍ 23 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അന്ന് മുതല്‍ സംവരണം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ച 2020 ജനുവരി 3 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി ഇതുവരെ ഉള്ള എല്ലാ നിയമന ഉത്തരവുകളും പുനക്രമീകരിച്ച് നല്‍കണമെന്നാണ് എന്‍.എസ്.എസ് ന്റെ ആവശ്യം.