കാസര്‍കോട്: ലോകത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്ക് അതാത് ഭാഷകളില്‍ അഭിനന്ദനം. കാഞ്ഞങ്ങങ്ങാട് നെഹ്‌റുകോളജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരാണ് 101 ലോക ഭാഷകളില്‍ കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനമറിയിച്ചത്. വിദ്യാർത്ഥികളുടെ പിന്തുണയ്ക്ക് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്.