എന്‍.എസ്.എസ് നിലപാട് തിരുത്തണം മന്ത്രി എം.എം. മണി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായിട്ടുള്ളത് ഉജ്ജ്വല മുന്നേറ്റമാണെന്ന് മന്ത്രി എം.എം. മണി. എന്‍.എസ്.എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നെന്നും അവര്‍ സര്‍ക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പറയുന്നത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ്. യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് മുന്നറിയിപ്പ്. ഇടതുപക്ഷ മുന്നണിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented