മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടതാണ്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും എന്‍എസ്എസിനോട് ശത്രുത പരത്താനുമുള്ള ശ്രമമാണ് നടന്നത്.

അനര്‍ഹമായ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ല. വിശ്വാസ സംരക്ഷണ വിഷയത്തില്‍ മാത്രമാണ് ഇടത് സര്‍ക്കാരിനോട് എന്‍എസ്എസിന് എതിര്‍പ്പെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.