നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങളില്‍ സി.പി.എമ്മിന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ എഴുത്തുകാരന് എന്‍.എസ്.മാധവന്റെ ഒളിയമ്പ്. മന്ത്രിമാരടക്കമുള്ള പ്രമുഖ നേതാക്കളെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന്റെ വിമര്‍ശനം. സി.പി.എമ്മിനെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തേ കുറിച്ചും തിരഞ്ഞെടുപ്പുകളേ കുറിച്ചും അവിശ്വസനീയമായ അജ്ഞതയാണു രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്നതെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൊണ്ടുവന്നിട്ടുള്ള ശാഠ്യങ്ങള്‍ കാണിക്കുന്നു. വടക്കന്‍ കേരളത്തിലെ 10-15 സീറ്റുകളൊഴിച്ച് എവിടെയും ഒരു പാര്‍ട്ടിയ്ക്കും ഉറച്ച സീറ്റുകളില്ല.
ബാക്കി സീറ്റുകളില്‍ ഫലം മാറികൊണ്ടിരിക്കും; വേവോ തെന്നലോ സ്ഥാനാര്‍ത്ഥിയുടെ പ്രാഗത്ഭ്യമോ എന്തുമാവാം കാരണം. തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ അതിനു ഒരു ലക്ഷ്യമേ ഉള്ളൂ: ജയിക്കുക. അല്ലാതെ അതിനെ ഒരു നേതൃത്വവികസന പരിപാടിയായോ പുതിയവര്‍ക്ക് അവസരം നല്കുന്ന ലോട്ടറിയായോ കാണരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.