കേരളത്തിന് കൈത്താങ്ങായി വിദേശമലയാളികള്‍

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനായി വിദേശ മലയാളികളുടെ ശ്രമം. ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് കേരള സദ്യയൊരുക്കി മലയാളികള്‍ പണം സ്വരൂപിച്ചത്. വിവിധ മലയാളി സംഘടനകളുടെ സഹായത്തോടെ കെയര്‍ ഫോര്‍ കേരള ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ ആയിരത്തിലേറെ പേര്‍ പങ്കാളികളായി. മലയാളികള്‍ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും ഓസ്ട്രേലിയക്കാരും സദ്യയില്‍ പങ്കെടുത്തു. പരിപാടിയില്‍ നിന്ന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented