ലോക്ക് ഡൗൺ കാരണം ഗൾഫിൽനിന്ന് നാട്ടിലേക്ക് പോയി തിരികെ മടങ്ങി വരാനാകാതെ നിരവധി കുട്ടികളാണ് കുടുങ്ങി കിടക്കുന്നത് . കുട്ടികളെ തിരികെ കൊണ്ടുവരാൻ എന്ന ഉദ്ദേശത്തോടെ ദുബായിലെ അമ്മമാർ ഒത്തുചേരുകയാണ്. 'ടേക്ക്മിട്ടുമാം' എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ കാമ്പെയ്‌നിൽ അംഗങ്ങളാകുന്ന അമ്മമാരുടെ എണ്ണം കൂടുന്നു.  

കുട്ടികളെ കാണാത്തതിനാൽ തങ്ങളുടെ വിഷമം പൊതു സമൂഹത്തെ അറിയിക്കുകയും കുട്ടികളെ ഉടനെ രക്ഷിതാക്കളുടെ അടുത്തേക്ക് എത്തിക്കണമെന്ന അഭ്യർത്ഥനയും ഈ കൂട്ടായ്മയിലൂടെ നടത്തുകയാണ് അമ്മമാർ.