കേരളത്തില്‍ കോവിഡ് രോഗികളില്ലാത്ത ഒരേയൊരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇതുവരെയും ഒരാള്‍ക്കുപോലും കോവിഡ് വന്നിട്ടില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ സ്വയം ഐസൊലേഷനിലാണ് ഈ ഊരും ഇവിടുത്തെ ജനങ്ങളും. 

26 കുടികളിലായി 2000 പേരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മൂന്നാറില്‍ എത്തണമെന്നിരിക്കെ എല്ലാവര്‍ക്കുമായി സാധനങ്ങള്‍ വാങ്ങാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇവിടെ നിന്നും പുറത്തുപോകാറുള്ളൂ. ഇങ്ങനെ പുറത്തിറങ്ങിയാല്‍ തന്നെ ആവശ്യം നിറവേറ്റി അപ്പോള്‍ തന്നെ മടങ്ങുകയും ചെയ്യും.