പി.സി. ജോര്‍ജ്ജ് തന്നെക്കുറിച്ച് പറഞ്ഞ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജനപക്ഷത്തിന്റെ യു.ഡി.എഫ്. പ്രവേശനം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ് എന്നായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ആരോപണം. മൂര്‍ഖന്റെ സ്വഭാവമുള്ള ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് പാര പണിയുകയാണ് എന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

എന്നാല്‍, യുഡിഎഫ് നേതാക്കളെ പി.സി. ജോര്‍ജ്ജ് വഞ്ചകരെന്ന് വിളിക്കാന്‍ പാടില്ലായിരുന്നു എന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. അതേസമയം, എന്‍.ഡി.എ.യുമായി അടുക്കുന്നു എന്ന സൂചനകള്‍ക്കിടെ പി.സി. ജോര്‍ജ്ജ് ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.