വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ 34 കുട്ടികളിലാണ് വൈറസ്ബാധയുണ്ടായത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലിനമായ കുടിവെള്ളത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.