ഗ്രേറ്റ ത്യുന്‍ബെയുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ രണ്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും മലയാളിയുമായ നികിത ജേക്കബ്, ശന്തനു എന്നിവര്‍ക്കെതിരെയാണ് വാറന്റ്.

നികിത ജേക്കബും ദിശ രവിയും ചേർന്നാണ് ടൂൾ കിറ്റ് എഡിറ്റ് ചെയ്തത് എന്ന് ഡൽഹി പോലീസ് പറഞ്ഞു. റിപ്പബ്ലിക്ക് ദിന ആഘോഷത്തിന് മുന്നോടിയായി ട്വിറ്ററിൽ വലിയ രീതിയിൽ പ്രചാരണം നടത്തുന്നതിനായി ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയ‌റ്റിക് ജസ്‌റ്റിസ് ഫൗണ്ടേഷനുമായി ചേർന്ന് നികിത പ്രവർത്തിച്ചു എന്നും ഡൽഹി പോലീസ് ആരോപിച്ചു.