കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിക്കാത്തതിന്റെ പേരില്‍ ആരോഗ്യവകുപ്പിനെതിരെ ഐഷ പോറ്റി എം.എല്‍.എ.

 തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ് ആശുപത്രിയെ ഒഴിവാക്കാന്‍ കാരണമെന്ന് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയെ അവഹേളിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നഗരസഭ ചെയര്‍മാനും പ്രതികരിച്ചു.