ചെന്നൈ: ഊട്ടിയില്‍ വസന്തകാലമാണിത്. ലക്ഷക്കണക്കിന് പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. പക്ഷേ, ആ മനോഹാരിത അനുഭവിക്കാന്‍ ഇപ്പോള്‍ സഞ്ചാരികളില്ല.124 വര്‍ഷത്തെ പഴക്കമുണ്ട് ഊട്ടി പുഷ്പമേളയ്ക്ക്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമായി രണ്ട് ലക്ഷത്തോളം ആളുകളാണ് എല്ലാ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തുന്നത്.
ഈ വര്‍ഷം മെയ് 15 മുതല്‍ 19 വരെ പുഷ്്പമേള നടത്താനായിരുന്നു തീരുമാനം. ഇതിനായി മൂന്നു ലക്ഷം ചെടികള്‍ മുപ്പതിനായിരം ചട്ടികളില്‍ പ്രത്യേകം പൂക്കള്‍ തയാറാക്കിരുന്നു. ഏഴുമാസം മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഈ മാസമായിരുന്നു ഊട്ടിയിലെ ടൂറിസം മേഖലയ്ക്ക് പ്രധാന കാലം. എന്നാല്‍ കോവിഡ് മൂലം നിലവില്‍ ഈ മേഖല പ്രതിസന്ധിയിലാണ്.