കോഴിക്കോട്: റമദാന്‍ കാലത്തും ആള്‍ത്തിരക്കില്ലാതെ ഈത്തപഴ വിപണി. ഈത്തപ്പഴത്തിന് ക്ഷാമമില്ലാത്തതിനാല്‍ വില സാധരാണ നിലയിലാണ്. ലോക് ഡൗണിന് മുന്‍പെത്തിയ സ്‌റ്റോക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

നോമ്പുകാലത്ത്‌ ഉണ്ടാകാറുള്ള വിപണിയോ ആൾത്തിരക്കോ ഈത്തപ്പഴ കടകളിൽ  ഇല്ലെങ്കിലും ആവശ്യത്തിനുള്ള സ്റ്റോക്കുകൾ ഉണ്ട്. ലോക്ക് ഡൗൺ അവസാനിച്ചാലും കൂടുതൽ സ്റ്റോക്ക് എത്തുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.