രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആരുടെയും ആരോഗ്യനില ആശങ്കപ്പെടുത്തുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.
ചില സംസ്ഥാനങ്ങളില്‍ കോവിന്‍ ആപ്പില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ ഒഴിച്ച് നിറുത്തിയാല്‍ ആദ്യ ദിവസത്തെ വാക്‌സിന്‍ കുത്തിവയ്പ്പ് വിജയകരമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഡൽഹിയിൽ പാര്‍ശ്വഫലം റിപ്പോർട്ട് ചെയ്ത 52 പേരിൽ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിക്ക് പ്രമേഹം ഉൾപ്പടെ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.