ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തടക്കം ഡ്യൂട്ടി എടുക്കുന്ന പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗജന്യ ഭക്ഷണമാണ് നല്‍കി വരുന്നത്.  

പോലീസ് മെസ്സുകളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിനുള്ള ചിലവ് സബ്‌സിഡിയായി സര്‍ക്കാര്‍ തന്നെ നല്‍കുന്നതാണ് പതിവ്. 

എന്നാല്‍ ഇത്തവണ മെസ്സുകളില്‍ ഭക്ഷണത്തിന് പണം ഈടാക്കാനാണ് വാക്കാലുള്ള നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ മെസ്സുകളുടെ ചുമതലയുള്ള സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ പുറത്തിറക്കിയിട്ടുണ്ട്.