ജാതിയുടേയും മതത്തിന്റേയും പേരില്‍ മദ്രാസ് ഐഐടിയില്‍ വിവേചനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ. ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടർന്ന് വിദ്യാർഥി ക്ഷേമത്തിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന ടിആർ ബാലു എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ വിശദീകരണം.