ലൗ ജിഹാദിന് തെളിവില്ലെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിതരീതിയില്‍ പ്രണയക്കെണിയില്‍പ്പെടുത്തുന്നതിന് (ലൗ ജിഹാദ്) തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണരേഖ. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തിയ രഹസ്യപഠനത്തില്‍ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുകുമാറിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് പഠനറിപ്പോര്‍ട്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.