തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തരുടെ പ്രവേശനത്തില്‍ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് ക്ഷേത്രങ്ങള്‍ തുറക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ശബരിമല അടക്കം തുറക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു