വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമല്ല മറിച്ച് പ്രാദേശിക ധാരണ മാത്രമാണ് ഉള്ളതെന്ന് മുസ്ലിം ലീഗ് നിര്‍വ്വാഹക സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. 

അനുകൂല രാഷ്ട്രീയ സാഹചര്യത്തോടൊപ്പം മുന്നണി ഐക്യവും ത്രിതല തിരഞ്ഞടുപ്പില്‍ മിന്നും വിജയം നേടാന്‍ യു.ഡി.എഫിന് സഹായകമാകും എന്ന്‌ അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാള്‍ താഴേത്തട്ടില്‍ ശക്തമാണെന്നും സോഷ്യല്‍ ഗ്രൂപ്പുകളുടെ പിന്തുണ പല മേഖലകളിലെയും മികച്ച വിജയത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.