നിവാര്‍ ചുഴലിക്കാറ്റ് ഭയന്നതുപോലെ നാശനഷ്ടം വിതച്ചില്ലെങ്കിലും ഇതിന്റെ ഭാഗമായി പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടുകള്‍ കാരണം പൊറുതിമുട്ടുകയാണ് ചെന്നൈ നിവാസികള്‍.
താംബരം, മുടിച്ചൂര്‍, രാംനഗര്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുകള്‍ ഉണ്ടായിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് നിവാര്‍ മൂലം തമിഴ്‌നാട്ടില്‍ ഉണ്ടായത്.
അതേസമയം, ഈ മാസം 29-ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.