കേന്ദ്ര ബജറ്റ് 2021-'22-ല്‍ കേരളത്തില്‍ ദേശീയപാതാ വികസനത്തിന് 65,000 കോടി അനുവദിച്ച് കേന്ദ്രം. 1100 കിലോ മീറ്റര്‍ ദേശീയപാതാ നിര്‍മ്മാണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 600 കിലോ മീറ്റര്‍ മുംബൈ- കന്യാകുമാരി ഇടനാഴിയും ഇതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ കൊച്ചി മെട്രോയ്ക്ക് 1957 കോടിയും അനുവദിച്ചിട്ടുണ്ട്. മെട്രോ 11.5 കിലോ മീറ്റര്‍ കൂടി നീട്ടും.