ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.