ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റില്ല. മരണവാറന്റ് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. ഇനി ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെയാണ് ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വച്ചിരിക്കുന്നത്. വധശിക്ഷയ്‌ക്കെതിരെ പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി ഭവന്റെ പരിഗണനയിലാണ്.