നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളാന്‍ സാധ്യത. വധശിക്ഷ നേരിടുന്ന പവന്‍ഗുപ്ത ഇന്നലെ നല്‍കിയ തിരുത്തല്‍ ഹര്‍ജി മാര്‍ച്ച് ആറിന് സുപ്രീം കോടതി പരിഗണിക്കും. അതിനിടെ നാലു പേരുടെയും മാനസിക, ആരോഗ്യ അവസ്ഥ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി.