നിപ സംശയിച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. സാംപിള്‍ ശേഖരണം തുടരുമെന്നും ഹൈ റിസ്‌കില്‍ ഉള്ള ആളുകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.