നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരനുമായി അടുത്ത് ഇടപഴകിയ പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ ഏറെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് പനി നന്നേ കുറഞ്ഞു. രോഗ ലക്ഷണമുണ്ടായിരുന്ന ഒരാളുടേയും  മറ്റ് രണ്ട് പേരുടേയുമാണ് ഫലമാണ് ഇനി വരാനിരിക്കുന്നത്. ഇതും നെഗറ്റീവ് ആകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.