സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിപ വൈറസ് ബാധയെ നേരിടാൻ പ്രാപ്തരായ ആരോഗ്യപ്രവർത്തകർ കേരളത്തിലുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ നിപ പടരാതിരിക്കാൻ സഹായിക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.

വലിയ ഭയം ഉണ്ടാകേണ്ടതില്ല എന്നാണ് കാണുന്നത്. കോവിഡിന്റെ കാര്യത്തിലുള്ള മുന്നൊരുക്കങ്ങളും ശ്രദ്ധയും സ്വീകരിക്കുന്ന സമയമായതുകൊണ്ടുതന്നെ അധികം പടരാതെ നോക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. വളരെ പെട്ടന്ന് ഇടപെട്ടാൽ കൂടുതൽ രോ​ഗവ്യാപനമുണ്ടാവാതെ ഈ നിപയേയും തടഞ്ഞുനിർത്താനാവുമെന്നും അവർ പറഞ്ഞു.