കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

കല്‍ബുര്‍ഗിയിലെ സുലേപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറെ ദാരുണമായ സംഭവം. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഏറെസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായി വിവരം ലഭിച്ചത്. സ്‌കൂളില്‍ കൃത്യമായി പോയിരുന്ന കുട്ടി തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞതെങ്കിലും പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented