തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലെല്ലാം ജില്ലാ കളക്ടർമാർ മലയാളികൾ. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയും മലയാളിയാണ്. തമിഴ്നാടിന്റെ ഭരണചക്രം തിരിക്കുന്നതിൽ വലിയ പങ്കാണ് അയൽനാടായ കേരളത്തിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോ​ഗസ്ഥർ വഹിക്കുന്നത്. പ്രധാന ന​ഗരങ്ങളായ കോയമ്പത്തൂരിലും മധുരയിലും ഉൾപ്പെടെ ഒമ്പത് ജില്ലകളിലും മലയാളികളാണ് കളക്ടർമാർ. ഇവർക്കെല്ലാവർക്കും പ്രായം 35-ൽ താഴെ എന്നതാണ് മറ്റൊരു പ്രത്യേകത.