കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാപാർട്ടിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ഉറവിടം തേടി എക്സൈസ്. ലഹരി പാർട്ടിക്ക് എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിച്ച് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് കേസിൽ തുടരന്വേഷണം നടത്തുന്ന എക്സൈസ് വിഭാഗം വ്യക്തമാക്കി. ഇതിനിടെ മയക്കുമരുന്നുമായി പിടിയിലായ ഡി.ജെ അടക്കമുള്ള 4 പേരെ റിമാൻഡ് ചെയ്തു.