പരീക്ഷയെഴുതാന്‍ പോയ നിഥിന  കൊല്ലപ്പെട്ടുവെന്ന് തലയോലപ്പറമ്പിലെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. 10 വര്‍ഷം മുമ്പാണ് നിഥിനയും അമ്മയും തലയോലപ്പറമ്പിലെത്തുന്നത്.

ഏത് ആവശ്യത്തിനും ഓടിയെത്തുന്ന നിഥിനയെന്ന മിടുക്കിയെയാണ് നാടിന് നഷ്ടമായത്. പ്രളയത്തിലും കോവിഡ് കാലത്തും നാട്ടുകാര്‍ക്ക് സഹായവുമായി സഹപാഠികള്‍ക്കൊപ്പം നിഥിന ഉണ്ടായിരുന്നു