കര്‍ഷകസമര നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍.ഐ.എ. സമന്‍സ് നല്‍കിയിരിക്കുന്നത്. 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന നിരോധിത സംഘടനാ നേതാവിനെതിരെയുള്ള കേസിന്റെ ഭാഗമായാണ് സമന്‍സ്. 

കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കുന്നതിനായി ലക്ഷ്യമിട്ട് നടത്തുന്ന നിയമവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ടാണ് 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' നേതാവിനെതിരെ കേസെടുത്തത്. 

അതേസമയം എന്‍.ഐ.എ.യെ ഉപയോഗിച്ച് കര്‍ഷക സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.