സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുടെ വീടുകളില്‍ എന്‍.ഐ.എ. റെയ്ഡ് നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു റെയ്ഡ്. 

റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍.ഐ.എ. വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതികളെന്ന് എന്‍.ഐ.എ. ആരോപിക്കുന്ന അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് അസ്ലം, നസറുദ്ദീന്‍ ഷാ, റംസാന്‍. പി, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.