ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തന്നെ ഫോണില്‍ വിളിക്കരുതെന്നും വിളിച്ചാല്‍ വിവരമറിയുവെന്നും ഉദ്യോഗസ്ഥനോട് മജിസ്‌ട്രേറ്റ്. നെയ്യാറ്റിൻകരയിലാണ് സംഭവം. കൂടാതെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോക്ക്ഡൗണിന്റെ ഭാ​ഗമായി പ്രതികളെ നേരിട്ട് ഹാജരാക്കുന്നതിലടക്കം നിയന്ത്രണം ഏർപ്പെടുത്തുമ്പോഴാണ് മജിസ്ട്രേറ്റിന്റെ വിചിത്ര ഉത്തരവ്. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞദിവസമാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. സി.ഐ അടക്കമുള്ള പോലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക കാര്യങ്ങൾക്കായി തന്നെ നേരിട്ട് ഫോണിൽ വിളിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. ഓഫീസിലോ ബെഞ്ച് ക്ലർക്കിനെയോ വിളിക്കണമെന്നാണ് നിർദേശം.

എസ്.എച്ച്.ഓ മാർക്കുള്ള മെമ്മോ കോടതി പരിധിയിലുള്ള എല്ലാ പോലീസ് ഉദ്യോ​ഗസ്ഥർക്കും ലഭിച്ചു. എക്സൈസ് ഉദ്യോ​ഗസ്ഥർക്കും ഇത് ബാധകമാണെന്ന് ഉത്തരവിലുണ്ട്.