കൊല്ലം ശാസ്താംകോട്ടയിൽ നവവധു തൂങ്ങിമരിച്ച നിലയിൽ. കുന്നത്തൂർ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യ ദാസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

അതേസമയം ധന്യയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. മൂന്നുമാസം മുൻപായിരുന്നു രാജേഷിന്റെയും ധന്യയുടേയും വിവാഹം. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്.