കൊച്ചി: അച്ഛന്റെ ക്രൂര മര്‍ദനമേറ്റ് കോലഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തലക്ക് അകത്തെ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി ഒരു ദിനം പിന്നിടുമ്പോള്‍ കുഞ്ഞ് കരയുകയും കൈകലുകള്‍ അനക്കുകയും ചെയ്യുന്നുണ്ട്. സര്‍ജറി കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.