ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ചെമ്മനാട് പഞ്ചായത്തിലെ ഭവന സമുച്ചയത്തിന് പുത്തന്‍ സാങ്കേതിക സംവിധാനം. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറച്ച് വളരെ പെട്ടന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന പ്രീഫാബ് സങ്കേതത്തിലൂടെയാണ് നാലു നില ഭവനസമുച്ചയം ഒരുങ്ങുന്നത്.