ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.