കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ യൂറോപ്പിലും, ബ്രിട്ടണിലും ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ള വകഭേദമാണ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ദ്ധർ അറിയിച്ചു. നിലവിൽ 30-ൽ താഴെ കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനിതക ശ്രേണീകരണ പരിശോധനയിൽ കേവലം 0.1 ശതമാനം സാമ്പിളുകളിൽ മാത്രമേ പുതിയ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്ന് വിദ​ഗ്ധർ അറിയിച്ചു.